മലപ്പുറം ജില്ലയിലെ രണ്ടത്താണി പൂവൻ ചിന എന്ന സ്ഥലത്തെ ശാന്ത സുന്ദരമായ പ്രദേശത്തെ സുന്ദരമായ ഭവനം.... *ശാന്തി ഭവനം* നിറഞ്ഞ നിശബ്ദതയിലേക്കാണ് നാം ആദ്യം എത്തിപ്പെടുക. ഈ കുഞ്ഞു വീടിന്റെ അകത്തളങ്ങളിൽ ഒക്കെ ചില നിലവിളികളോ, ഞരക്കങ്ങളോ,ഈണത്തിലുള്ള മൂളലുകളോ, തേങ്ങി തേങ്ങിയുള്ള കരച്ചിലുകളോ മുഴങ്ങികേൾക്കുന്നതോടെ ഇവിടം ശബ്ദമുഖരിതമാകുന്നു. അതെ..ലാളിക്കാൻ ഒത്തിരിപേരുണ്ടായിട്ടും അമ്മത്തൊട്ടിലുകളിലും റോഡരികിലും അതിനേക്കാളുപരി ജന്മം നൽകിയ മാതാപിതാക്കളുടെ സ്വന്തം കൈകളാലും ഉപേക്ഷിക്കപ്പെട്ട ഒത്തിരി പിഞ്ചു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സ്നേഹഭവനം
Holder Name : Randathani yuvatha cultural organization
Account Number : 920010040848336
IFSC : UTIB0001461
Axis bank kottakkal
Google pay : +91 94462 96126
വളരാൻ, വളർത്താൻ, സാന്ത്വനമേകാൻ, ഉയരങ്ങൾ കീഴടക്കാൻ അത്താണിയാകുന്ന ഒരിടം
“A space to grow, to nurture, to console and conquer the world”
ഉപേക്ഷിക്കപ്പെട്ട കുരുന്നുകൾക്ക് സ്നേഹവാത്സല്യങ്ങളും പരിചരണവും നൽകി മികച്ച വിദ്യാഭ്യാസത്തിലൂടെ ഉത്തമ പൗരന്മാരാക്കി വളർത്തിയെടുക്കുക
ഉന്നത വിദ്യാഭ്യാസം നൽകി ഉത്തമ പൗരന്മാരാക്കുക എന്നതുകൂടി ശാന്തി ഭവനം ലക്ഷ്യമിടുന്നു. കുട്ടികളുടെ അഭിരുചി കണ്ടെത്തുകയും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ഭാവി ഭദ്രമാക്കുന്ന കോഴ്സുകൾ കണ്ടെത്തി സ്വയം പര്യാപ്തരാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം . അവരുടെ ലോകം അവർ കീഴടക്കട്ടെ .
മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതോടപ്പം ശാരീരിക ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി മികച്ച ചികിത്സകൾ ലഭ്യമാകുകയാണിവിടെ. കുട്ടികളുടെ ഓരോ ഡെവലപ്പ്മെന്റൽ സ്റ്റേജുകളും കൃത്യമാണെന്ന് ഉറപ്പു വരുത്തി പോഷക ആഹാരങ്ങൾ നൽകി ശാരീരിക ആരോഗ്യം ഉറപ്പുവരുത്തുന്നു .
പ്രത്യേക പരിശീലനം സിദ്ധിച്ച ആയമാരുടെ മുഴുവൻ സമയ കരുതലും ശ്രദ്ധയുമാണ് ആകെയുള്ള മുതൽകൂട്ട . പതിനേഴിൽ പരം ജീവനക്കാർ കുട്ടികളുടെ ഉന്നതി ക്കായി സാദാ സമയം പ്രവർത്തിക്കുന്നു
ഓട്ടിസം, സെറിബ്രൽപാൾസി, ഇന്റലക്ച്വൽ ഡിസബിലിറ്റി തുടങ്ങി ജന്മനാ അംഗവൈകല്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനുള്ള ബൃഹത്തായ പദ്ധതിക്കാണ് രണ്ടാംഘട്ടമായി തുടക്കമിട്ടത്.
ഇത്തരം വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ ശാരീരികമായും സാമ്പത്തികമായും മാനസികമായും തളർന്നു പോകുന്ന നേർ കാഴ്ചകളിൽ നിന്നാണ് ശാന്തിഭവനം ഈ പുതിയ പദ്ധതി ഏറ്റെടുക്കുന്നത്. Toilet Training മുതൽ സ്വയം തിരിച്ചറിവിലേക്ക്കെത്താനുതകുന്ന നിരന്തര പരിശീലനങ്ങൾ ഇത്തരം കുട്ടികളെ ഒരു പരിധി വരെ മാറ്റിയെടുക്കും. പ്രത്യേക പരിശീലനം സിദ്ധിച്ച ഡോക്ടർമാർ, ഫിസിയോ തെറാപ്പിസ്റ്റ്, ആയമാർ തുടങ്ങിയവരുടെ കൃത്യവും ശാസ്ത്രീയവുമായ പരിചരണം ഈ കുട്ടികൾക്ക് അനിവാര്യമാണ്. ഇത്തരം വൈകല്യമുള്ള കുട്ടികൾ അവരുടെ മാതാപിതാക്കളുടെ മാത്രം വേദനകളും സങ്കടങ്ങളുമായി മാറി ഒറ്റപ്പെട്ടു കഴിയുന്ന ഒട്ടേറെ കുടുംബങ്ങളിലാണ് ചുറ്റിലും ആരുമറിയാതെ പോകുന്നു. അവരുടെ വേദനകൾ നമ്മുടേത് കൂടിയാണ്. ഒട്ടേറെ അനുഗ്രഹങ്ങൾക്ക് നടുവിൽ നമുക്ക് കിട്ടിയ ഈ കൊച്ചുജീവിതം ജീവിത വഴിയിൽ തളർന്നു പോയവർക്ക് കൂടി പകുത്തുനൽകാം. എന്നേക്കും ബാക്കിയാവുന്ന ഒരു സുകൃതമാകട്ടെ നമ്മുടെ ചെറു ജീവിതം.
If you need to speak to us about a general query fill in the form below and we will call you back within the same working day.
Contact