It plays a significant role over the orphans to bring them up in a family atmosphere. And it is a total dedication towards the damped lives of the poor and destitute and the founder of the society fights day and night to eradicate such from our rich society.The trust has a special mission, goal and aspiration to help, protect and accommodate orphan children.
ഉപേക്ഷിക്കപ്പെട്ട കുരുന്നു ബാല്യങ്ങൾക്ക് സ്നേഹത്തിന്റെ തണൽകൂടൊരുക്കുകയാണ് ശാന്തിഭവനം.
ആരോരുമില്ലാത്തവർ, എല്ലാവരും ഉണ്ടായിട്ടും സ്നേഹത്തിന്റെ കരുതലിന്റെ തലോടൽ കിട്ടാതെ പോയവർ, തൊട്ടിൽ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരാലംബരായ കുരുന്നുകൾക്ക് ബാലനീതി നിയമപ്രകാരം സംരക്ഷണമൊരുക്കുന്ന ഇടമാണ് രണ്ടത്താണി......ശാന്തിഭവനം
2014 അനാഥമന്ദിരമായി തുടക്കം 2017 ൽ ബാലനീതി നിയമപ്രകാരം അംഗീകാരം ലഭിച്ചു. യുവത കൾച്ചറൽ ഓർഗനൈസേഷൻ എന്ന സന്നദ്ധ സംഘടനയുടെ കീഴിലാണ് ശാന്തിഭവനം.നൂറിലധികം അന്തേവാസികൾക്ക് ഇതിനകം ശാന്തിഭവനം തണലൊരുക്കിയിട്ടുണ്ട്.
നൊന്തുപെറ്റ മാതാവിന് പോലും വേണ്ടാതാവുന്ന കുഞ്ഞുങ്ങൾ ഒരു വേള കൊല്ലപ്പെടാൻ പോലും സാധ്യതയുണ്ട്. ഇത്തരം കുരുന്നു ജീവനുകൾ ശാന്തിഭവന്റെ സ്നേഹത്തണലിൽ വളരുകയും പതിനാറ് കുഞ്ഞുങ്ങൾ ഇതിനകം സുരക്ഷിത കരങ്ങളിലേക്ക് ദത്ത് പോവുകയും ചെയ്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിയമവിധേയമായി ദത്തെടുക്കപ്പെട്ട ആ കുരുന്നുകൾ അവരെ നെഞ്ചോട് ചേർത്തുവെച്ച കുടുംബങ്ങളിലെ ഓമനകളായി ഇന്ന് വളരുകയാണ്.
വീട് കണ്ടെത്തി ഒരു ദിവസം മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും നൽകി വളർത്തുകയാണ് ഇവിടെ. ഇരുപത്തിനാലു മണിക്കൂറും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള തൊട്ടിൽ പ്രായത്തിലുള്ള കുരുന്നുകൾ ഉൾപ്പെടെയുള്ളവർക്ക് സ്നേഹവാത്സല്യങ്ങളേകി പരിചരിക്കുന്നത് വിവിധ ഷിഫ്റ്റുകളിലായി സേവനം ചെയ്യുന്ന ആയമാരാണ്. കുഞ്ഞുങ്ങളുടെ പോഷണം, ആരോഗ്യപരിചരണം, മികച്ച ചികിത്സാ സൗകര്യങ്ങൾ എന്നിവ ഒരോഘട്ടത്തിലും ഉറപ്പുവരുത്തുന്നു.
ഗാർഹിക പീഡനങ്ങൾ, ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ തുടങ്ങിയവർക്ക് വിധേയരാകുന്നവർ, ബാല നീതി നിയമപ്രകാരം പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായവർ, തുടങ്ങി സംരക്ഷണം നൽകേണ്ട പെൺകുട്ടികൾക്ക് അഭയകേന്ദ്രമൊരുക്കുകയാണിവിടം. കൗൺസലിംഗ് കരിയർ ഗൈഡൻസ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ കുട്ടികൾക്ക് ഒരുക്കികൊടുക്കുന്നു.
ബാലനീതി നിയമപ്രകാരം ശിശുക്ഷേമ സമിതി മുഖേന എത്തുന്ന ആൺകുട്ടികൾക്ക് സംരക്ഷണം നൽകുകയും സ്നേഹസാന്ത്വനമേകി, മികച്ച വിദ്യാഭ്യാസം നൽകി അവരെ വളർത്തുകയും ചെയ്യുകയാണ് ചിൽഡ്രൻസ് ഹോം. സോഷ്യൽ വർക്കർ, ആയമാർ, കൗൺസലർമാർ, അധ്യാപകർ തുടങ്ങിയവരുടെ വിവിധ ഘട്ടങ്ങളിലെ സേവനം കുട്ടികൾക്ക് ലഭ്യമാണ്.