ഒരു ദിവസം മുതൽ പതിനെട്ടു വയസ്സുവരെ പ്രായമുള്ള, ആരൊക്കെയോ ഉണ്ടായിട്ടും ആരോരുമില്ലാത്തവരെ പോലെ ഉപേക്ഷിക്കപ്പെട്ട ഒരുപാട് നിഷ്കളങ്ക ബാല്യങ്ങൾ കളിചിരി കൂട്ടുന്ന ഒരനാഥ മന്ദിരത്തിന്റെയുള്ളിൽ നിങ്ങളാരെങ്കിലും *നിങ്ങളുടെ ആയുസ്സിന്റെ ഒരു ദിനമെങ്കിലും ചിലവഴിച്ചിട്ടുണ്ടോ*❓ അത്തരത്തിലുള്ള ഒരു സ്ഥാപനത്തെയാണ് ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തുന്നത്.
മലപ്പുറം ജില്ലയിലെ രണ്ടത്താണി പൂവൻ ചിന എന്ന സ്ഥലത്തെ ശാന്ത സുന്ദരമായ പ്രദേശത്തെ സുന്ദരമായ ഭവനം.... *ശാന്തി ഭവനം*❤️
നിറഞ്ഞ നിശബ്ദതയിലേക്കാണ് നാം ആദ്യം എത്തിപ്പെടുക. ഈ കുഞ്ഞു വീടിന്റെ അകത്തളങ്ങളിൽ ഒക്കെ ചില നിലവിളികളോ,
ഞരക്കങ്ങളോ,ഈണത്തിലുള്ള മൂളലുകളോ, തേങ്ങി തേങ്ങിയുള്ള കരച്ചിലുകളോ മുഴങ്ങികേൾക്കുന്നതോടെ ഇവിടം ശബ്ദമുഖരിതമാകുന്നു. അതെ..ലാളിക്കാൻ ഒത്തിരിപേരുണ്ടായിട്ടും അമ്മത്തൊട്ടിലുകളിലും റോഡരികിലും അതിനേക്കാളുപരി ജന്മം നൽകിയ മാതാപിതാക്കളുടെ സ്വന്തം കൈകളാലും ഉപേക്ഷിക്കപ്പെട്ട ഒത്തിരി പിഞ്ചു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സ്നേഹഭവനം 🏠.

ഒരു വയസ്സിന് താഴെയുള്ള മൂന്നോളം കുട്ടികൾ.... മാനസിക ശാരീരിക പീഡനങ്ങളാൽ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട 1 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള മറ്റുകുട്ടികൾ വേറെയും.
എത്രയെത്ര ജീവിതങ്ങളാണ് ഈ ഒരു കുഞ്ഞു വീടിനുള്ളിൽ ഒന്നിച്ചടച്ചു വെച്ചിരിക്കുന്നത്. നിശബ്ദരായി അകലേക്ക് കണ്ണും നട്ടു ആരൊക്കെയോ വരുന്നതും കാത്തിരിക്കുന്ന പിഞ്ചു മക്കൾ 💔 ഇവിടകം അവർക്കു സ്വർഗ്ഗമാണ്. ഇമ തെറ്റാതെ കാത്തു പരിപാലിക്കാൻ ഉമ്മയല്ലെങ്കിലും ഒരുപക്ഷെ അതിനുമപ്പുറം സ്നേഹം വാരി നൽകി കാത്തു സൂക്ഷിക്കുന്ന ഒരുപാടുപേർ. അവരുടെ തണലിൽ ശാന്തരാണിവർ .🤱
എന്നാലും... ബാല്യം മുതൽ മരണം വരെ ഇതിനകത്തു വരച്ചിട്ടവരല്ല ഇവർ. ഒരുപാടു സ്നേഹവും അതിലേറെ സംരക്ഷണവും നൽകി ഇവരെ ഏറ്റെടുക്കാൻ ഒരുപാടു പേർ കാത്തിരിക്കുന്നുണ്ട്. കൊണ്ടുപോയിട്ടുമുണ്ട്. സർക്കാരിന്റെ അനുവാദത്തോടെ ദത്തെടുത്ത് വിവിധ ഭാഗങ്ങളിലേക്ക്. അതുവരെ ഇവരിവിടം സുരക്ഷിതരായിരിക്കും.
പുറത്തു നിന്നൊരാൾ എത്തിയെന്ന മുന്നറിയിപ്പ് കിട്ടുമ്പോഴേക്കും ചിലർസന്തോഷം കൊണ്ട് നമ്മളെ തിരഞ്ഞു തുടങ്ങും. മുഖത്തേക്കങ്ങനെ നോക്കിയിരിക്കും. കൈപ്പിടിച്ചങ്ങനെ വിശേഷങ്ങൾ പറയും മറ്റു ചിലർ മുഖമൊളിച്ചു ഏതോ ഇരുട്ടറകളിലേക്ക് ഊളിയിടും. അവർ പ്രതീക്ഷിച്ചവരല്ല വന്നുചേർന്നവരെന്നു അവരുടെ ഉള്ളം പറഞ്ഞു കൊടുത്തിട്ടുണ്ടായിരിക്കുമോ????
കണ്ണ് നിറച്ചൊരുചിരിയുണ്ട് ചിലരിൽ..ഉള്ളം വല്ലാണ്ടങ്ങു ഉരുകി തീരുന്നതപ്പോഴാണ്.കൈയ്യിൽ കുറച്ചു മധുരം നൽകുമ്പോൾ ഉള്ളിൽ നിറച്ച പുഞ്ചിരി കടം തരും. ആരൊക്കെയോ വലിച്ചെറിഞ്ഞ കുറേ കുഞ്ഞു ജീവിതങ്ങൾ.ഒന്നുമില്ലാതിരുന്ന ചിലർ. ചിലസ്വപ്നങ്ങൾ കണ്ടുതുടങ്ങിയത് ഈ ശാന്തി ഭവനത്തിൽ നിന്ന് തന്നെയാണ്. ഉള്ളിൽ മുറിവുപൊട്ടുമ്പോഴേക്കും ചേർത്ത് നിർത്തി തഴുകിതലോടാൻ പ്രാപ്തരായവരുണ്ടിവിടെ.
മാതാപിതാക്കൾ മറന്നുവച്ച ചില പുണ്യ ജന്മങ്ങൾ മതി മറന്നുല്ലസിക്കുന്ന ഈ സ്നേഭാവനത്തിലേക്ക് ഒരു വട്ടം നിങ്ങളെ ക്ഷണിക്കുന്നു..
വെറും കയ്യോടെ വരാൻ നിങ്ങൾക്കാവില്ല, കാരണം നിങ്ങളൊരിക്കലും വെറും കയ്യോടെ നിങ്ങളുടെ വീട്ടിലേക്കു കയറിച്ചെല്ലാറുണ്ടോ????
ഇവരോടൊപ്പം ഇങ്ങനെ ചേർന്നിരിക്കുമ്പോൾ ഒരേ സമയം നിങ്ങൾ ഒരുപാട് ആലോചിക്കും... കിട്ടിയ അനുഗ്രഹതത്തിനു ഒരുപാട് തവണ നാഥനോട് നന്ദി പറയും. ഒരു പക്ഷെ നാളെ എന്റെ മക്കളും എത്തിപ്പെട്ടേക്കാവുന്ന ഒരിടതേക്കുറിച്ചു ആലോചിച്ചു ഒരുപാട് തവണ നിങ്ങൾ നിങ്ങളുടെ മക്കളെ കെട്ടിപ്പിടിക്കും.
ഒരിക്കലെങ്കിലും നാം ഒന്നുചെല്ലണം ഇവർക്കിടയിലേക്ക്.... പിന്നൊരിക്കലും ഈ ലോകം അഗതികളുടേതാകില്ല.....
*നിങ്ങൾ വരും എന്ന് എനിക്കുറപ്പുണ്ട് .കാരണം ഞങ്ങൾ കാത്തിരിക്കുന്നതും നിങ്ങളെയാണല്ലോ.*